കേച്ചേരി : പാറന്നൂർച്ചിറയിൽ ഓപ്പൺ ജിമ്മും. ചൂണ്ടൽ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 7.28 ലക്ഷം രൂപ ചെലവിലാണ് ചിറയുടെ പരിസരത്ത് ജിം ഒരുക്കിയത്. തദ്ദേശ ടൂറിസം പദ്ധതിയിലെ ഡെസ്റ്റിനേഷൻ ചലഞ്ച് പ്രകാരം നടപ്പാക്കുന്ന 84 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ചത്.
അടുത്തഘട്ടമായി നടപ്പാതയുടെ നിർമാണവും ചിറയുടെ വശങ്ങൾ ബലപ്പെടുത്തലും നടക്കും. ചിറയിൽ സഞ്ചാരികൾക്ക് ബോട്ടിങ് സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്. ജിം ചൊവ്വാഴ്ച മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..