• കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുരിയാട് ലിറ്റിൽ ഫ്ളവർ പെനിയേൽ വില്ലേജിൽ നടത്തിയ ഓണാഘോഷം റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുരിയാട് ലിറ്റിൽ ഫ്ളവർ പെനിയേൽ വില്ലേജിൽ ഓണാഘോഷം സംഘടിപ്പിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ. വൈസ് പ്രസിഡന്റ് കശ്യപൻ ടി.എം. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രൻ, ലിറ്റിൽ ഫ്ളവർ പെനിയൽ വില്ലേജ് ഡയറക്ടർ ഫാ. ആന്റണി, ഫാ. ഡേവിസ്, ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ത്, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.പി. രാജു, സംസ്ഥാന നിർവാഹകസമിതി അംഗം ടി.ആർ. ബാബു, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.എസ്. ഷെല്ലിമോൻ, സെക്രട്ടറി സിൽജോ വി.യു., ശബരി കൃഷ്ണൻ, എം.എൽ. വിജോഷ് എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : ബി.ആർ.സി. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ‘ഓണച്ചങ്ങാതി’ പരിപാടി ഗവ. ഗേൾസ് എൽ.പി.എസ്. രണ്ടാംക്ലാസിൽ പഠിക്കുന്ന എ.എസ്. അതുലിന്റെ വീട്ടിൽ നടന്നു. മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, പ്രധാനാധ്യാപിക അസീന പി.ബി. എന്നിവർ ചടങ്ങിൽ സന്നിഹിതരായി. മുരിയാട് എസ്.കെ.എച്ച്.എസ്. ആനന്ദപുരം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി വൈഷ്ണവിയുടെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ, ആനന്ദപുരം ഗവ. സ്‌കൂളിലെ പ്രധാനാധ്യാപിക ശ്രീകല, എസ്.കെ.എച്ച്.എസ്. ആനന്ദപുരം സ്‌കൂളിലെ പ്രിൻസിപ്പൽ ബി. സജീവ്, പ്രധാനാധ്യാപകൻ അനിൽകുമാർ, അധ്യാപകരായ ബിന്ദു, ഇന്ദു എന്നിവർ പങ്കെടുത്തു.
മാടായിക്കോണം : മാടായിക്കോണം 41-ാംനമ്പർ അങ്കണവാടിയിൽ വായോമിത്രം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ നഴ്സ് ജോളി, പൊറത്തിശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നജി ചന്ദ്രൻ, നഴ്‌സ് രാധ എന്നിവരെ ആദരിച്ചു.
ഇരിങ്ങാലക്കുട : നഗരസഭ 31-ാം വാർഡ് ഓണാഘോഷം നഗരസഭാ ചെയർപേഴ്‌സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ശാന്തിനികേതൻ സ്‌കൂളിൽ നടന്ന കൂട്ടോണം പരിപാടിയിൽ വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷയായി. ഐ.ടി.യു. ബാങ്ക് ചെയർമാൻ എം.പി. ജാക്‌സൻ മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി, ഡോളേഴ്‌സ് ചർച്ച് വികാരി ഫാ. ബിജു പോൾ പറമ്പത്ത്, സ്‌കൂൾ മാനേജർ പ്രൊഫ. എം.എസ്. വിശ്വനാഥൻ, സിജു യോഹന്നാൻ, സരിത കൃഷ്ണകുമാർ, അമ്പിളി ജയൻ, എം.എസ്. സഞ്ജയ്, സനൽകുമാർ, അപ്പുക്കുട്ടൻ നായർ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : എമ്പ്രാന്തിരി ക്ഷേമസഭ ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷവും കുടുംബസംഗമവും പ്രസിഡന്റ് കുറിയേടം കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സഭാ യൂണിറ്റ് പ്രസിഡന്റ് ദൊഡ്ഡമന രാമചന്ദ്രൻ അധ്യക്ഷനായി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ മുഖ്യാതിഥിയായി. കൊടകര ശശി എമ്പ്രാന്തിരി, നെലയങ്കോട് രാമകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ദൊഡ്ഡമന മഹേഷ്, ദൊഡ്ഡമന സത്യനാരായണൻ എന്നിവർ പ്രസംഗിച്ചു.
കാട്ടൂർ : ഫ്രൺഡ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കാട്ടൂർക്കടവിന്റെ 12-ാമത് ഓണാഘോഷം വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കും. കരാഞ്ചിറ മരക്കമ്പനി പരിസരത്ത് നടക്കുന്ന പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഓണക്കളി, 5.30-ന് നടക്കുന്ന സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..