കേച്ചേരി പാറന്നൂർ ചിറയിൽ ചൂണ്ടൽ പഞ്ചായത്ത് നിർമിച്ച ഓപ്പൺ ജിം കലാമണ്ഡലം നിർവാഹകസമിതി അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്യുന്നു
കേച്ചേരി : പാറന്നൂർ ചിറയിൽ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കുമായി ഒരുക്കിയ ഓപ്പൺ ജിം കലാമണ്ഡലം നിർവാഹകസമിതി അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷയായി.
ചൂണ്ടൽ ഗ്രാമപ്പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 7.28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
സ്‌കൈ വാക്കർ, സ്റ്റാൻഡിങ് സിറ്റിങ് ട്വിസ്റ്റർ, ലെഗ് പ്രസ്, ഷോൾഡർ പ്രസ്, ചെസ്റ്റ് പ്രസ്, സീറ്റഡ് പുള്ളർ, തായ്ജി സ്പിന്നർ വീൽ, റോവർ തുടങ്ങിയ വ്യായാമത്തിനുള്ള ഉപകരണങ്ങളാണ് ഇവിടെയുള്ളത്. തദ്ദേശ ടൂറിസം പദ്ധതിയിലെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശമാണിത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ.വി. വല്ലഭൻ, സുനിത ഉണ്ണികൃഷ്ണൻ, വി.പി. ലീല, ആന്റോ പോൾ, ടി.പി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..