പെരുമ്പിലാവ് : തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കെ.എസ്.ടി.പി. നടപടികൾ തുടങ്ങി. കൈയേറ്റങ്ങൾ പൊളിച്ചുമാറ്റണം എന്ന് കാണിച്ച് ഒരു മാസം മുമ്പാണ് കത്ത് നൽകിയത്. കല്ലുപുറം മുതൽ അക്കിക്കാവ് വരെ 80 കൈയേറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സർവേ അധികൃതരാണ് കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളത്. ഭൂരിഭാഗം സ്ഥാപനങ്ങളും കൈയേറ്റങ്ങൾ പൊളിച്ചു മാറ്റാൻ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ പൊളിച്ചുമാറ്റുന്ന നടപടികൾ ഉണ്ടാകുമെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു.
ഘട്ടങ്ങളായാണ് റോഡ് വികസനം നടപ്പാക്കുന്നത്. വികസനത്തിന്റെ ആദ്യപടിയായാണ് കല്ലുംപുറം മുതൽ അക്കിക്കാവ് വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. ശനിയാഴ്ച മുതൽ നടപടികൾ തുടങ്ങാനാണ് ആലോചന. ആവശ്യമായി വരികയാണെങ്കിൽ പോലീസിന്റെ സഹായം തേടുമെന്നും അധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..