അതിരപ്പിള്ളിയിൽ ആംബുലൻസ് വേണമെന്നാവശ്യം


അതിരപ്പിള്ളി : അവധിദിവസങ്ങളിലും തിരക്കുള്ള ദിവസങ്ങളിലും അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ ആംബുലൻസ് സേവനം വേണമെന്ന് സി.പി.ഐ. ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വെറ്റിലപ്പാറ മേഖലയിൽ ആംബുലൻസ് ഉണ്ടെങ്കിലും അതിരപ്പിള്ളിയിലേക്ക് ഓടിയെത്താൻ സമയമെടുക്കും. 108 ആംബുലൻസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഓട്ടത്തിലായിരിക്കും.

തിരക്കുള്ള സമയങ്ങളിൽ അപകടങ്ങൾ നടന്നാൽ തക്ക സമയത്ത് ആംബുലൻസ് സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.



ദിവസങ്ങൾക്കുമുമ്പ് അതിരപ്പിള്ളിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ അപകടം നടന്ന് ഏറെസമയം കഴിഞ്ഞാണ് ആംബുലൻസ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. പോലീസിന്റെയോ പഞ്ചായത്തിന്റെയോ ആംബുലൻസ് വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടെങ്കിൽ അപകടസ്ഥലത്ത് നേരത്തെ എത്താനാകും. അതിനാൽ അതിരപ്പിള്ളി കേന്ദ്രീകരിച്ച് ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന് സി.പി.ഐ. അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. ശ്യാമളൻ, കെ.കെ. സന്തോഷ്, കെ.എ. ജോയ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..