വോളിബോൾ ടൂർണമെന്റ്


• ബാലസംഘം നാട്ടിക ഏരിയാ കമ്മിറ്റി നടത്തിയ വോളിബോൾ മേള ഇന്ത്യൻ വോളിബോൾ മുൻ താരം പി.സി. ഗോപിദാസ് ഉദ്ഘാടനം ചെയ്യുന്നു

ചെന്ത്രാപ്പിന്നി : ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിൽ ഏകദിന വോളിബോൾ ടൂർണമെന്റ് നടത്തി. ഇന്ത്യൻ വോളിബോൾ മുൻ താരം പി.സി. ഗോപിദാസ് ഉദ്ഘാടനംചെയ്തു.

സി.പി.എം. ഏരിയ കമ്മറ്റി അംഗം അഡ്വ.വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഷീനാ വിശ്വൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ബാലസംഘം ജില്ലാ ജോയിന്റ് കൺവീനർ നൗമി പ്രസാദ്, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റ് ബൈനാ പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. 17 വയസ്സിനു താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ ഒന്നാം സ്ഥാനവും എസ്.എൻ.എസ്.സി. ചെന്ത്രാപ്പിന്നി രണ്ടാംസ്ഥാനവും നേടി. മുതിർന്നവരുടെ മത്സരത്തിൽ എൻ.കെ.എ.എസ്.സി. എടത്തിരുത്തി ഒന്നാംസ്ഥാനവും എസ്.എൻ.എസ്.സി. ചെന്ത്രാപ്പിന്നി രണ്ടാംസ്ഥാനവും നേടി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..