ഹമ്പുകൾ ഇല്ല; ബസുകൾക്ക് അതിവേഗം


• പാവറട്ടി ബസ്‌സ്റ്റാൻഡ് കവാടത്തിലെ ഹമ്പുകൾ നികന്ന നിലയിൽ

പാവറട്ടി : ബസ്‌സ്റ്റാൻഡിലേക്കുള്ള പ്രധാന കവാടത്തിൽ വേഗം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന ഹമ്പുകൾ നികന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ഹമ്പുകൾ പൂർണമായി നികന്നും ഇളകിപ്പോയ നിലയിലുമാണ്.

കഴിഞ്ഞദിവസം അതിവേഗത്തിൽ എത്തിയ ബസിന്റെ ചക്രം കാലിൽ കയറാതെ വിദ്യാർഥി കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്‌.



ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ വിദ്യാർഥിയെ പിടിച്ച് പുറകിലോട്ട് വലിച്ചതിനാൽ മാത്രമാണ് അപകടം ഒഴിവായത്.

ബസുകൾ കൂടാതെ ഓട്ടോ ടാക്സി, ടാക്സി, ഓട്ടോറിക്ഷ എന്നിവയും ബസ്‌സ്റ്റാൻഡ് പ്രധാന കവാടത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ ഭാഗത്ത് രൂപപ്പെട്ട കുഴികളും മറ്റൊരു ഭീഷണിയാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ അപകടഭീഷണി ഒഴിവാക്കാനായി ബസ് സ്റ്റാൻഡ് കവാടത്തിൽ ഹമ്പുകൾ സ്ഥാപിക്കുന്നതിനായി ഭരണസമിതി യോഗത്തിൽ ചർച്ചചെയ്ത് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ സിന്ധു അനിൽകുമാർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..