പെരുമ്പിലാവ് : കടവല്ലൂർ വട്ടമ്മാവിൽനിന്ന് ലഭിച്ച പരാതിക്കത്തിലെ വിവരങ്ങൾ തേടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി. പരാതിക്കാരൻ അടയാളപ്പെടുത്തിനൽകിയ നാല് കടകൾ പരിശോധിച്ചതിൽ രണ്ട് കടകളിൽനിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി. വട്ടമ്മാവ് മച്ചിങ്ങൽ വീട്ടിൽ ഹുസൈൻ (48), കല്ലുംപുറം വലിയറ വീട്ടിൽ ഷിബു (48) എന്നിവരുടെ പേരിൽ കേസെടുത്തു.
ലഹരിപദാർഥങ്ങളുടെ ഉപയോഗം വ്യാപകമായ കടവല്ലൂരിൽനിന്ന് ലഭിച്ച കത്തിനെ ഗൗരവമായാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിഗണിച്ചത്. കടകളുടെ വിവരങ്ങളും എക്‌സൈസ് ഓഫീസിൽനിന്ന് കടകളിൽ എത്തുന്നതിനുള്ള വഴിയും കത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇൻസ്‌പെക്ടർ ടി.എ. സജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നാല് കടകളിലും ഒരേ സമയത്ത് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങളുടെ 150 പാക്കറ്റുകൾ കണ്ടെത്തി. പ്രിവന്റീവ് ഓഫീസർ എൻ.ആർ. രാജു, ആനന്ദ്, സംഗീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..