കരുവന്നൂർ ബാങ്ക്


നിക്ഷേപകർക്ക് ഒക്ടോബർ മുതൽ തുക തിരികെ നൽകുമെന്ന് സർക്കാർ

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചുനൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവും തുകയാണ് തത്കാലം തിരിച്ചുനൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബാങ്കിൽനിന്ന് വായ്പ കുടിശ്ശികയായതിനെത്തുടർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ നൽകിയ ഹർജികളും സിംഗിൾബെഞ്ച് ഇതോടൊപ്പം പരിഗണിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച്‌ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 117 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..