ചൊവ്വല്ലൂർ ശിവക്ഷേത്ര ഭരണസമിതി : അഭിഭാഷക കമ്മിഷണർക്ക് തീരുമാനമെടുക്കാം-ഹൈക്കോടതി


കൊച്ചി : ചൊവ്വല്ലൂർ ശിവക്ഷേത്ര ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് അഭിഭാഷക കമ്മിഷണർക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവായി. കൊച്ചി ദേവസ്വം ബോർഡ് കമ്മിഷണർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനായി ഏപ്രിലിലാണ് ഹൈക്കോടതി പി.ബി. സുബ്രഹ്മണ്യനെ അഭിഭാഷക കമ്മിഷണറായി നിയമിച്ചത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമമാക്കുന്നതിന് എതിർകക്ഷികളുടെ എതിർപ്പ് തടസ്സമാകുന്നതായി കമ്മിഷണർ കോടതിയെ അറിയിച്ചു. ചിലരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പ് ഉന്നയിക്കുകയാണെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.



ഈ സാഹചര്യത്തിലാണ് സ്വതന്ത്രമായി തീരുമാനം എടുക്കാൻ അഭിഭാഷക കമ്മിഷണർക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കമ്മിഷണറുടെ പ്രവർത്തനം തടസ്സപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഭക്ത ജന സമിതി സ്റ്റാഫ് അംഗങ്ങളും അഭിഭാഷക കമ്മിഷണറുടെ നിർദേശങ്ങൾ അനുസരിക്കണം. ആവശ്യമെങ്കിൽ തുടർ ഉത്തരവിനായി അഭിഭാഷക കമ്മിഷണർക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..