മങ്ങാട് : യുവതിക്കുനേരേ അതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് വടക്കുമുറി പട്ടിക്കാട്ടിൽ വീട്ടിൽ രഞ്ജിത്താ(23)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി പഞ്ചായത്തിൽ തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവ പണിതുകൊടുക്കുന്ന സൊസൈറ്റിയുടെ താത്കാലിക ജീവനക്കാരനാണ് യുവാവ്.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് എരുമപ്പെട്ടി പോലീസാണ് കേസെടുത്തത്. യുവാവിനെ ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ. ടി.സി. അനുരാജ്, എസ്.സി.പി.ഒ. കെ.വി. സുഗതൻ, സി.പി.ഒ. കെ. സഗുൺ എന്നിവരാണ് കേസന്വേഷിച്ചത്. സംഭവത്തെത്തുടർന്ന് സി.പി.എം. മങ്ങാട് വടക്കുമുറി ബ്രാഞ്ചിൽനിന്നും ഡി.വൈ.എഫ്.ഐ. കുണ്ടന്നൂർ മേഖലാ ഭാരവാഹിത്വത്തിൽനിന്നും രഞ്ജിത്തിനെ നേരത്തെ പുറത്താക്കിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..