ഈക്കാറാ 2022 ഉദ്ഘാടനം


തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെൻസ് അസോസിയേഷൻ കേന്ദ്രസമിതി സംഘടിപ്പിച്ച ഈക്കാറാ 2022-ന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.

സഭയിലെ വിവിധ ഇടവകകളിലെ സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷാ സഹായികളെ ആദരിക്കലും യുവതികൾക്കുള്ള വിവാഹസഹായനിധി സ്വരൂപിക്കലിന്റെ ഉദ്ഘാടനവുമാണ് ഇൗക്കാറാ ചടങ്ങിൽ നടന്നത്. നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് അധ്യക്ഷനായി.മെത്രാപ്പോലീത്തൻ അരമന അങ്കണത്തിൽ നടന്ന യോഗത്തിൽ മാർ അപ്രേം മെത്രാപ്പോലീത്ത, ഫാ. കെ.ആർ. ഇനാശു, ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, അബി ജെ. പൊൻമണിശേരി, എ.എം. ആന്റണി, മെറീജ് തിമോത്തി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..