‘മാതൃഭൂമി’യുടെ നൂറ്റാണ്ടിന്റെ ചരിത്രം വിദ്യാർഥികൾക്കുമുമ്പിൽ


1 min read
Read later
Print
Share

• സെയ്ന്റ് മേരീസ് കോളേജിലെ പ്രദർശനം കാണുന്ന വിദ്യാർഥിനികൾ

തൃശ്ശൂർ : പ്രൗഢമായ നൂറാം വർഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ‘മാതൃഭൂമി’യുടെ മുൻകാലതാളുകളിലൂടെ ഇന്നത്തെ തലമുറയെ കൊണ്ടുപോകാനൊരു പോസ്റ്റർ പ്രദർശനം. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠിന്റെ ആശയമാണ് തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിലെ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. മാഗി ജോസ് ഉദ്ഘാടനം ചെയ്തു. പ്രദർശനം വിദ്യാർഥികൾക്ക് ‘മാതൃഭൂമി’യെ കൂടുതൽ അറിയാൻ സഹായിച്ചു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ വിലപ്പെട്ട ഓർമകളും മഹാലോകയുദ്ധങ്ങളുടെ സമയത്തെ വാർത്തകളും ഉൾപ്പെടെ നിരവധി ചരിത്രസംഭവങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ചരിത്രസംഭവങ്ങളോരോന്നും അടങ്ങിയ താളുകൾ ലാമിനേറ്റ് ചെയ്താണ് പ്രദർശനത്തിന് ഉപയോഗിച്ചത്.

കേട്ടറിവ് മാത്രമുള്ള ഓരോ സംഭവവും കാൻവാസിൽ കൺമുമ്പിൽ ഒരുങ്ങിയപ്പോൾ പുതിയ അനുഭവമായെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..