വയോജന ദിനാചരണം


• പെരിഞ്ഞനം യൂണിറ്റ് വയോജനദിനാചരണം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

പെരിഞ്ഞനം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പെരിഞ്ഞനം യൂണിറ്റ് വയോജനദിനാചരണം സംഘടിപ്പിച്ചു.

പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡൻ്റ് എം.കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. എ.എസ്. മൃദുൽ വാർധക്യജന്യ രോഗങ്ങളും ഹോമിയോപ്പതി ചികിത്സയും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

കെ.എസ്.എസ്.പി.യു. മതിലകം ബ്ലോക്ക് പ്രസിഡൻ്റ് സി. ശ്യാമള, യൂണിറ്റ് സെക്രട്ടറി കെ.കെ. രാമകൃഷ്ണൻ, ട്രഷറർ പി.കെ.എം. സഗീർ, ഇ.ആർ. കാർത്തികേയൻ, ടി.കെ. ശങ്കരനാരായണൻ, കെ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.80 വയസ്സ് കഴിഞ്ഞ യൂണിറ്റ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..