അരക്ഷിതം അസുരയാത്ര അതിവേഗം: രണ്ടുതവണ സന്ദേശമയച്ചു


അനധികൃതമായി രൂപംമാറ്റൽനിരോധിക്കപ്പെട്ട ഹോണുകൾഅലോസരപ്പെടുത്തുന്ന ഓഡിയോ സംവിധാനം ആഡംബര ലൈറ്റുകൾ ഡാൻസ് ​ഫ്ലോറിനെ അനുസ്മരിപ്പിക്കുംവിധം രൂപപ്പെടുത്തിയ അകം

Caption

പാലക്കാട് : വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യബസ് അതിവേഗത്തിലായിരുന്നുവെന്നും വേഗം കൂട്ടാനായി വാഹനത്തിലെ വേഗപ്പൂട്ട് സംവിധാനത്തിൽ മാറ്റംവരുത്തിയെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

അപകടത്തിനു തൊട്ടുമുമ്പ് ബസ് അതിവേഗത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുതവണ സന്ദേശമെത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. ഈ വാഹനത്തിലെ വേഗപ്പൂട്ട് സംവിധാനത്തിൽ പരമാവധി 80 കിലോമീറ്റർ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ, 100 കിലോമീറ്റർവരെ വേഗത്തിൽ പോകാവുന്നവിധത്തിൽ അതിൽ മാറ്റംവരുത്തി. ബൂഫർ, ലൈറ്റിങ് ഉൾപ്പെടെയുള്ള പലമാറ്റവും വാഹനത്തിൽ വരുത്തിയിട്ടുണ്ട് -ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു.ഗതാഗതവകുപ്പ് അധികൃതർ നൽകുന്ന വിവരങ്ങളനുസരിച്ച് ടൂറിസ്റ്റ് ബസുകളിൽ പൊതുവിൽ കാണപ്പെടുന്ന നിയമലംഘനങ്ങൾ ഇവയാണ് (വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട അസുരബസിലും ഇവയെല്ലാം കാണാനായെന്ന് അധികൃതർ വ്യക്തമാക്കുന്നു).Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..