അരുണിനു മുന്നിൽ സഹയാത്രികൻ ചിതറിത്തെറിച്ചു


• അരുൺ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

തൃശ്ശൂർ : തൊട്ടടുത്ത സീറ്റിലിരുന്നയാൾ ചിതറിത്തെറിച്ച് മരിച്ചുവീഴുന്നത് കണ്ട നടുക്കത്തിലാണ് അരുൺ. കെ.എസ്.ആർ.ടി.സി. ബസിൽ അരുൺ ഇരുന്ന ഭാഗത്താണ് ടൂറിസ്റ്റ്ബസ് വന്നിടിച്ചത്. അദ്ദേഹം നിസ്സാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.

പാലക്കാട് യാക്കര തിമ്മന്നൂർ വീട്ടിൽ എ.കെ. അരുൺ കുമാർ (38) തമിഴ്‌നാട് ധർമപുരിയിൽ ഇന്ത്യൻ ബാങ്ക് മാനേജരാണ്. കൊട്ടാരക്കരയിൽ ഭാര്യവീട്ടിൽ പോയശേഷം അവിടെനിന്നാണ് കോയമ്പത്തൂരിനുള്ള ബസിൽ കയറിയത്.



ബസിൽ വലത്ത് മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഇടത്തേയറ്റത്തായിരുന്നു അരുൺ. അദ്ദേഹം ഉറങ്ങിയിരുന്നില്ല.

അഞ്ചുമൂർത്തിമംഗലത്തെത്തിയപ്പോൾ താനിരിക്കുന്ന ഭാഗത്ത് വലിയൊരു ശബ്ദം കേട്ടു. ഇളകിയ സീറ്റിൽനിന്ന് ബസിന്റെ ഉള്ളിൽ വലത്തേക്ക് തെറിച്ച അരുൺ നടുവിലെ കമ്പിയിൽ പിടിച്ചു. ഇടിച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ അടുത്തിരുന്നയാൾ കൈ അറ്റ നിലയിൽ റോഡിലേക്ക് ചിതറി വീഴുന്നതാണ് കണ്ടത്.

പുറത്തിറങ്ങിയ അരുൺ പിന്നീട് കണ്ടത് ബസിൽനിന്ന്‌ തെറിച്ചുപോയയാൾ റോഡിനു നടുവിൽ കൈയില്ലാതെ മരിച്ചുകിടക്കുന്നതാണ്.

സീറ്റിന്റെ കമ്പികൾ വന്നടിച്ചതിനാൽ നടുവിന് വേദന തോന്നിയ അരുണിനെ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിനടിയിൽ നിന്നാണ് തന്റെ ബാഗ് അരുൺ എടുത്തത്. വ്യാഴാഴ്ച അരുൺ കൊട്ടാരക്കരയിലേക്ക് മടങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..