ഊരിത്തെറിക്കാറായ ടയറുമായിവയനാട് ചുരം മുതൽ കുന്നംകുളം വരെ


പുറത്തുവന്നത് അശ്രദ്ധയുടെ വിവരം

തൃശ്ശൂർ : പൂജാ അവധിദിനങ്ങളിൽ ടൂറിസ്റ്റ് ബസുകളും ഡ്രൈവർമാരും നടത്തിയത് അവധിയും വിശ്രമവുമില്ലാത്ത നെട്ടോട്ടം. ഒരു യാത്ര കഴിഞ്ഞ് ബസുകളുെട അറ്റകുറ്റപ്പണിയും സർവീസും നടത്താതെ അശ്രദ്ധയോടെയായിരുന്നു അടുത്തയോട്ടം. ഇത്തരത്തിൽ ചാലക്കുടിയിലെ സ്‌കൂളിൽനിന്ന് മൈസൂരുവിലേക്ക് വിനോദയാത്ര പോയ സംഘം രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്.

മൈസൂരുവിൽനിന്ന് വയനാട് ചുരം വഴി മടങ്ങവേ ബസിന്റെ മുന്നിൽ ഇളക്കം തോന്നി യാത്രാസംഘത്തിലുണ്ടായിരുന്ന അധ്യാപകർ ഡ്രൈവറെ കാര്യം അറിയിച്ചു. ചുരം ഇറങ്ങിയശേഷം പരിശോധിക്കാമെന്ന് പറഞ്ഞ ഡ്രൈവർ ഇത് കാര്യമാക്കാതെ ബസ് ഒാടിച്ച് കുന്നംകുളംവരെയെത്തി. ഒാട്ടത്തിനിടെ ബസിന്റെ മുൻചക്രം തെറിച്ചുപോയി. ഒക്ടോബർ ഒന്നിനായിരുന്നു സംഭവം. ബസിൽ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു. പിന്നാലെ വന്ന ബസുകളിലാണ് ഇവരെ കയറ്റി അയച്ചത്. ടയർ വീണ്ടും ഘടിപ്പിക്കാനാകാത്തവിധം കേടുപറ്റിയ ബസ് ക്രെയിൻ ഉപയോഗിച്ചാണ് കൊണ്ടുപോയത്.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..