നിയമം പാലിക്കാത്ത കെട്ടിടങ്ങളേറെ; ജീവൻ പണയംവെച്ച് അഗ്നിരക്ഷാസേന


തൃശ്ശൂർ : കെട്ടിടനിർമാണത്തിൽ അഗ്നിസുരക്ഷ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും പാലിക്കാത്തവ നിരവധി. ഇതിനാൽ, അത്യാഹിതസന്ദർഭങ്ങളിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തേണ്ടിവരുന്നത് അഗ്നിരക്ഷാസേനയും. ബുധനാഴ്‌ച നഗരത്തിൽ തീപിടിച്ച കെട്ടിടം ഇത്തരം സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. അനുമതിയില്ലാതെ രണ്ടാംനിലയ്ക്കു മുകളിൽ ഷെഡ്ഡും നിർമിച്ചിരുന്നു.

പെട്ടെന്ന് തീപിടിക്കുന്നതും അണയ്ക്കാൻ ഏറെ സമയമെടുക്കുന്നതുമായ എ.സി.പി. ഷീറ്റുകൊണ്ടാണ് ഇത് നിർമിച്ചതെന്നതിനാൽ തീ പടരുന്നതിനും കാരണമായി. ഇവിടെ ടയറുകളാണ് സൂക്ഷിച്ചിരുന്നത്. ടയറിലേക്ക് പടർന്ന തീയാണ് ആളിക്കത്തിയത്. ഇതിൽനിന്ന് ഉരുകിവീണ റബ്ബർ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി.



രണ്ടാംനിലയിലേക്കും അതിനു മുകളിലേക്കും പുറമേനിന്ന് കയറുന്നതിന് സംവിധാനങ്ങളില്ലായിരുന്നു. അതിനാലാണ് തീയണയ്ക്കാൻ വൈകിയത്. ഒന്നും രണ്ടും നിലകളിലേക്ക് തീ പടരാതിരിക്കാനായി അവിടെ വെള്ളം അടിച്ചശേഷമാണ് മുകളിലെ തീയണയ്ക്കാൻ തുടങ്ങിയത്. വലിയ സ്റ്റോക്ക് നശിക്കാതെ സംരക്ഷിക്കാനായി.

തീപിടിച്ച വിവരം അടുത്ത വ്യാപാരസ്ഥാപനക്കാരാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ജില്ലാ ഫയർ ഒാഫീസർ അരുൺ ഭാസ്‌കറിന്റെ നേതൃത്വത്തിൽ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയാണ് തീ കെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ രഘുനാഥൻ നായർ, സീനിയർ ഫയർ ഒാഫീസർ‍ എം. രാജൻ, ഫയർ ആൻഡ് റസ്‌ക്യൂ ഒാഫീസർമാരായ ജി. പ്രമോദ്, വിബിൻബാബു, കൃഷ്ണപ്രസാദ്, വി. ജിമോദ്, രാകേഷ്, പ്രതീഷ്, രഞ്ജിത്ത്, പാപ്പച്ചൻ, എച്ച്.ജി. രാജൻ, ശിവദാസൻ എന്നിവരാണ് തീയണയച്ച സംഘത്തിലുണ്ടായിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..