ഫണ്ട് ഇല്ല; സബ്‌സിഡിനിരക്കിൽകുമ്മായം കിട്ടാനില്ല


വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കും

തൃശ്ശൂർ: കൃഷിവകുപ്പ് സബ്‌സിഡിനിരക്കിൽ വിതരണം ചെയ്യുന്ന കുമ്മായത്തിന് കടുത്തക്ഷാമം. ആവശ്യമുള്ളതിന്റെ പകുതിപോലും കിട്ടാത്തസാഹചര്യമാണ് മിക്കജില്ലകളിലും. വെള്ളത്തിന്റെ അമ്ലത കുറയ്ക്കാനുള്ള കുമ്മായം സമയത്തിന് കിട്ടിയില്ലെങ്കിൽ വിളവ് കുറയും. നെല്ലുൾപ്പെടെ ഒട്ടുമിക്കവിളകൾക്കും കുമ്മായം ആവശ്യമാണെന്നതും ഗൗരവം വർധിപ്പിക്കുന്നു. ഫണ്ടിന്റെ കുറവാണ് പ്രധാന പ്രശ്നമായിരിക്കുന്നത്.

ഒരേക്കറിൽ 240 കിലോ കുമ്മായം ഉപയോഗിക്കണമെന്നാണ് കൃഷിവകുപ്പിന്റെ നിർദേശം. എന്നാൽ ഏക്കറിന് അമ്പതുകിലോയെന്ന നിലയിൽ കൊടുക്കാനുള്ള കുമ്മായം പോലും പലയിടത്തും ലഭിച്ചിട്ടില്ല. തൃശ്ശൂർ ജില്ലയിൽ 13050 ഹെക്ടർ കൃഷിക്കുള്ള കുമ്മായമാണ് ലഭിക്കേണ്ടത്. ഇതിൽ 6050 ഹെക്ടർ കൃഷിക്കുള്ളതുമാത്രമേ ലഭിച്ചിട്ടുള്ളു.



മൂന്നുതവണയായാണ് കോൾപ്പാടങ്ങളിൽ കുമ്മായം ഉപയോഗിക്കാറ്. നെല്ലിന് വേരുചീയൽ ഉണ്ടായപ്പോൾ കാരണമായി ശാസ്ത്രജ്ഞർ കണ്ടെത്തിയതു കുമ്മായത്തിന്റെ കുറവായിരുന്നു.

കേരളത്തിലെ മണ്ണിൽ അമ്ലാംശം കൂടുതലാണെന്നതിനാൽ മിക്കയിടത്തും എന്തുകൃഷിചെയ്യുമ്പോഴും കുമ്മായം ചേർക്കേണ്ടതുണ്ട്. നെല്ലിന് പുറമേ തെങ്ങ്, വാഴ, പച്ചക്കറികൾ എന്നിവയ്‌ക്കെല്ലാം കുമ്മായം അത്യാവശ്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..