ഇനി കൊരട്ടിയിൽ വിശ്രമിക്കാം


യാത്രക്കാർക്ക് ആശ്വാസം വഴിയോര വിശ്രമകേന്ദ്രം തുറന്നു

• കൊരട്ടി ജങ്ഷനിൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച വിശ്രമകേന്ദ്രം സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കൊരട്ടി : യാത്രക്കാർക്ക് ആശ്വാസമായി കൊരട്ടിയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു. ദേശീയപാതയോട് ചേർന്ന് കൊരട്ടി ജങ്ഷനിൽ നിർമിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. 3,500 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ ആധുനിക ടോയ്‌ലറ്റ് ബ്ലോക്ക്, ജനകീയ ഹോട്ടൽ, ഇക്കോ ഷോപ്പ്, ഹാൾ തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനുപുറമേ കൊരട്ടിയുടെ സാംസ്‌കാരികകേന്ദ്രമെന്ന നിലയിൽ ഓപ്പൺ സ്റ്റേജ്, ഹാൾ എന്നിവയുമുണ്ട്.

ദേശീയപാതയോരത്ത് പുറമ്പോക്ക് ഭൂമി ഏറ്റെടുത്താണ് പഞ്ചായത്ത് വിശ്രമകേന്ദ്രം നിർമിച്ചത്. എം.എൽ.എ.യായിരുന്ന സമയത്ത് ബി.ഡി. ദേവസി ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിർമിച്ചത്.



ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരംസമിതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രവി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വർഗീസ് തച്ചുപറമ്പിൽ, ബിജോയ് പെരേപ്പാടൻ, പി.ജി. സത്യപാലൻ, നിറ്റ ജലാറ്റിൻ കമ്പനി ഹെഡ് പോളി സെബാസ്റ്റ്യൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ്, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എ.വി. ആന്റു റിപ്പോർട്ട് അവതരിപ്പിച്ചു. കലാഭവൻ ഡെൻസന്റെ സംഗീത വിരുന്ന് നടന്നു.‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..