ലഹരിവിരുദ്ധ തീവ്രയത്നപദ്ധതി ജില്ലാതല ഉദ്ഘാടനം


• സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ തീവ്രയത്നപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്‌ നിർവഹിക്കുന്നു

ഗുരുവായൂർ : മയക്കുമരുന്നിനെതിരേ സംസ്ഥാന സർക്കാരിന്റെ തീവ്രയത്നപരിപാടിയായ ലഹരിവിരുദ്ധകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു. ജനപ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി അഞ്ഞൂറിലേറെപ്പേരാണ് ലഹരിവിരുദ്ധ കാമ്പയിനിൽ അണിചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ വഴി സന്ദേശം പകർന്നു. നവംബർ ഒന്നിനാണ് സമാപനം.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്‌ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ ബോധവത്‌കരിക്കാനും അതിനെ ഉന്മൂലനം ചെയ്യാനും എല്ലാ വകുപ്പുകളും കൈകോർക്കണമെന്ന്് അദ്ദേഹം പറഞ്ഞു. ജോയിന്റ് എക്സൈസ് കമ്മിഷണർ പി.കെ. സനു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ. പ്രേംകൃഷ്ണ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ, ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ വി.എം. കരീം, എ.ഡി.എം. റെജി പി. തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾകരീം തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും പ്രസംഗിച്ചു. രാജീവ് വെങ്കിടങ്ങിന്റെ ലഹരിവിരുദ്ധ ഓട്ടൻതുള്ളലുമുണ്ടായി.

ആനന്ദപുരം : “ലഹരിക്കെതിരേ കേരളം” പരിപാടിയുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലതാ ചന്ദ്രൻ മുഖ്യാതിഥിയായി. ഡി.ഇ.ഒ. ജസ്റ്റിൻ തോമസ് വി. സന്ദേശം നൽകി.

മതിലകം : കൊടുങ്ങല്ലൂർ ഉപജില്ലാതല ഉദ്ഘാടനം മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്‌കൂളിൽ നടന്നു. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്‌കൂളിന്റെയും സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണപരിപാടി ഇ.ടി. ടൈസൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയായി.

എക്സൈസ് ഇൻസ്പെക്ടർ എം. ഷംനാദ് രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ എം.എൽ.എ. ചൊല്ലിക്കൊടുത്തു. മതിലകം എസ്.ഐ. വി.ആർ. ജിജിൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..