പെരിഞ്ഞനം : പെരിഞ്ഞനത്ത് വിദ്യാർഥിക്ക് തെരുവുനായയുെട കടിയേറ്റു. പെരിഞ്ഞനം വെസ്റ്റ് പതിനാലാം വാർഡിൽ വൈകീട്ട് ആറോടെയാണ് ആക്രമണമുണ്ടായത്. പെരിഞ്ഞനം വെസ്റ്റ് വിശ്വപ്രകാശ ക്ലബ്ബിനടുത്ത് മുണ്ടേങ്ങാട്ട് സതീശിന്റെ മകനും ആറാംക്ലാസ് വിദ്യാർഥിയുമായ അതുൽകൃഷ്ണയ്ക്കാണ് കടിയേറ്റത്.
അടുത്തവീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ ഓടിയെത്തി കടിക്കുകയായിരുന്നു. കടിയേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൊട്ടടുത്തുള്ള മുണ്ടേങ്ങാട്ട് വീട്ടിൽ ഗോപിയുടെ വീട്ടിലെ ആടിനെ നായ കടിച്ചുകൊന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..