‘ഉയരേ’ ജില്ലാതല ഉദ്ഘാടനം


• തൃശ്ശൂർ റൂറൽ പോലീസിന്റെ സ്ത്രീസുരക്ഷാമേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു

ഇരിങ്ങാലക്കുട : വീടിനകത്തും പുറത്തും സ്ത്രീകൾ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃശ്ശൂർ റൂറൽ പോലീസിന്റെ സ്ത്രീസുരക്ഷാമേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗാർഹികപീഡനം നിലവിലുണ്ടെങ്കിലും ഇപ്പോഴും 70 ശതമാനം സ്ത്രീകളും കുടുംബത്തിനകത്ത് പീഡനത്തിനിരയാകുന്നുണ്ട്. പൊതു ഇടങ്ങളിലും വലിയരീതിയിലുള്ള അരക്ഷിതാവസ്ഥ സ്ത്രീകൾ നേരിടേണ്ടിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ ഏജൻസികൾ, സന്നദ്ധസംഘടനകൾ, സഖി, സ്ത്രീസംരംഭകൂട്ടായ്‌മകൾ, ചൈൽഡ് ലൈൻ വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ, റൂറൽ എസ്.പി. ഐശ്വര്യ ഡോങ്‌രേ, മാള എസ്.ഐ. രമ്യ കാർത്തികേയൻ, തൃശ്ശൂർ റെയ്ഞ്ച് ഡി.ഐ.ജി. പി. വിമലാദിത്യ, തൃശ്ശൂർ റൂറൽ വനിതാ സെൽ ഇൻസ്പെക്ടർ ടി.ഐ. എൽസി തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..