പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ ഭജനോത്സവം തുടങ്ങി


• പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച ഭജനോത്സവം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ : പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ നാലുദിവസത്തെ ഭജനോത്സവം തുടങ്ങി. ശ്രീ ശാസ്താ മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഭജനോത്സവം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഭജനോത്സവസമിതി പ്രസിഡന്റ് ടി.എസ്. വെങ്കിട്ടരാമൻ അധ്യക്ഷനായി.

കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ജനറൽ കൺവീനർ സി.എസ്. അജയകുമാർ, കേരള ബ്രാഹ്മണസഭ ജില്ലാ സെക്രട്ടറി മൂർത്തി, വി.ജി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നേത്ര നാരായണപ്രകാശിന്റെ പ്രഭാഷണം, ഒ.എസ്. സുന്ദർ ഭാഗവതരുടെ നാമസങ്കീർത്തനം എന്നിവയുമുണ്ടായി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..