ദേവായനം - സോപാന സംഗീതസഭ വാർഷിക സമ്മേളനം


സോപാന സംഗീതസഭയുടെ വാർഷിക സമ്മേളനവും ആചാര്യവന്ദനവും ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു

കേച്ചേരി :സോപാന സംഗീത സഭയുടെ വാർഷികസമ്മേളനവും ആചാര്യവന്ദനവും നടന്നു. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പന്തളം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. രാമപുരം കുഞ്ഞികൃഷ്ണ മാരാർ, തിരുനാവായ ശങ്കര മാരാർ, പയ്യന്നൂർ കൃഷ്ണമണി മാരാർ, ചെമ്പുംപുറം കൃഷ്ണൻകുട്ടി മാരാർ, ഊരമന രാജേന്ദ്ര മാരാർ, പെരിങ്ങോട് ശ്രീധരൻ എന്നിവരെ ആദരിച്ചു.

സോപാനസംഗീതാരാധനയിൽ കാവാലം വിനോദ് കുമാറും പെരുവനം ശങ്കരനാരായണനും യദുമാരാരും ഞെരളത്ത് രാമദാസും അങ്ങാടിപ്പുറം രഞ്ജിത്തും പങ്കെടുത്തു.

ശ്രീവരാഹം അശോക് കുമാർ, കാവിൽ ഉണ്ണികൃഷ്ണ വാര്യർ, അമ്പലപ്പുഴ വിജയകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി വിജയൻ മേനോൻ, കേരള ക്ഷേത്രവാദ്യകല അക്കാദമി പ്രസിഡന്റ് അന്തിക്കാട് പദ്‌മനാഭൻ, തിച്ചൂർ മോഹനൻ, തൃപ്പൂണിത്തുറ കൃഷ്ണദാസ്, തൃക്കാമ്പുറം ജയദേവ മാരാർ, തൃശ്ശൂർ കൃഷ്ണകുമാർ, ബാബുരാജ് കേച്ചേരി,ഏലൂർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..