വാതിൽ തകർത്ത് ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ആഭരണം കവർന്നു


പെരുമ്പിലാവ് : വീടിനു പിൻവശത്തെ ഇരുമ്പുവാതിൽ മുറിച്ച്, ഉറങ്ങിക്കിടന്ന സ്ത്രീകളുടെ അഞ്ചരപ്പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു.

പെരുമ്പിലാവ് തിപ്പിലശ്ശേരി പള്ളിക്കുളം ചെരുടുങ്ങയിൽ മരക്കാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. തിപ്പിലശ്ശേരിയിൽ മൂന്നു മാസത്തിനിടെ ഒരേ രീതിയിലുള്ള രണ്ടാമത്തെ മോഷണമാണിത്.

പിൻവശത്തെ ഗ്രില്ലിന്റെ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. മരക്കാരുടെ മകൾ റുബീനയുടെ ഒന്നര പവന്റെ പാദസരവും മകന്റെ ഭാര്യ അനീന നസ്രിറിന്റെ നാലുപവന്റെ പാദസരവുമാണ് കവർന്നത്.

1,500 രൂപയും വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

കുന്നംകുളം പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. മൂന്നുമാസം മുമ്പ് തിപ്പിലശ്ശേരി സെന്ററിലെ വീട്ടിലും ഇതേരീതിയിൽ മോഷണം നടന്നിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയുടെ പാദസരമാണ് അന്ന് നഷ്ടപ്പെട്ടത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..