മുരിയാട് പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റൽ സർവേ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : പഞ്ചായത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റൽ സർവേ ആരംഭിച്ചു. നിരക്ഷരരായിട്ടുള്ളവരെ കണ്ടെത്തി സാക്ഷരരാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സർവേ.
മുരിയാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ 87 വയസ്സായ ചാത്തന്റെ വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഡിജിറ്റൽ സർവേ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പുഷ്പലത, പഞ്ചായത്ത് അംഗങ്ങളായ റോസ്മി, നിതാ അർജുനൻ, പഞ്ചായത്ത് പ്രേരക്മാരായ രാധിക, ബിന്ദു, സുനിത, നോഡൽ പ്രേരക് ചന്ദ്രിക കെ.വി. എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..