വില്ലേജിൽനിന്ന്‌ സേവനംവേണോ? സ്റ്റാമ്പ് വാങ്ങണം


പെരുമ്പിലാവ് : വില്ലേജ് ഓഫീസിൽനിന്ന്‌ സേവനം കിട്ടണമെങ്കിൽ നിശ്ചിത ഫീസ് കൂടാതെ സ്റ്റാമ്പിന്റെ വിലകൂടി നൽകണം. അത്യാവശ്യ സേവനങ്ങൾക്കായി ഓഫീസിൽ എത്തുന്നവരിൽനിന്നാണ് സ്റ്റാമ്പ് നൽകി വില ഈടാക്കുന്നത്. ലഭിക്കേണ്ട സേവനം അത്യാവശ്യ സ്വഭാവമുള്ളതായതിനാൽത്തന്നെ അപേക്ഷകർ പലപ്പോഴും സ്റ്റാമ്പിന്റെ വിലകൂടി നൽകാൻ നിർബന്ധിതരാകുകയാണ്.

ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ ആയതിനാൽ ചുരുക്കം ചില സേവനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അപേക്ഷകർ നേരിട്ട് വില്ലേജിൽ എത്തുന്നത്. വില്ലേജിൽ നേരിട്ടെത്തുന്നവർ കുറവായതിനാൽ കൂടുതൽ തുകക്കുള്ള സ്റ്റാമ്പ് ഇവർ വാങ്ങേണ്ടിവരുന്നു. കഴിഞ്ഞ ബജറ്റുകളിലാണ് വില്ലേജിൽനിന്ന്‌ ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ഇരട്ടിയിലധികം വർധിപ്പിച്ചത്. ഫീസും സ്റ്റാമ്പിന്റെ വിലയും കൂടിയാകുമ്പോൾ സർക്കാർ ജനങ്ങളിൽ നടത്തുന്നത് കൊള്ള തന്നെയാണ്.

ബാങ്ക് വായ്പയ്ക്കാവശ്യമായ ലൊക്കേഷൻ, സ്കെച്ച് സർട്ടിഫിക്കറ്റുകൾ, തണ്ടപ്പേർ കണക്ക്, പോക്കുവരവ് എന്നീ സേവനങ്ങൾക്കായാണ് അപേക്ഷകർ നേരിട്ട് വില്ലേജിൽ എത്തുന്നത്. ഇവയ്ക്കോരോന്നിനും 200,100,100 രൂപ വീതമാണ് ഫീസ്. ഇതു കൂടാതെയാണ് 15 രൂപ നിരക്കിലുള്ള പത്തും ഇരുപതും സ്റ്റാമ്പ്‌ വാങ്ങേണ്ടിവരുന്നത്. 8,000 രൂപയോളം വിലവരുന്ന സ്റ്റാമ്പാണ് ഓരോ വില്ലേജിനും നൽകിയിട്ടുള്ളതെന്നാണ് അറിവ്. ശിശുദിനം, സൈനികക്ഷേമം, കുഷ്ഠരോഗ നിർമ്മാർജ്ജനം എന്നീ സ്റ്റാമ്പുകളണിവ. വില്ലേജിൽ സ്റ്റാമ്പു നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും അപേക്ഷകരും തമ്മിൽ തർക്കങ്ങളും സാധാരണമാണ്. ഇതു കൂടാതെ സ്റ്റാമ്പുകൾ വിറ്റുതീർക്കണമെന്ന്‌ മേലുദ്യോഗസ്ഥരിൽനിന്നും വില്ലേജ് ഉദ്യോഗസ്ഥർക്കുള്ള സമ്മർദം വേറെയും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..