പെരുമ്പിലാവ് തണത്തറ പാലത്തിന് മുകളിൽ സ്‌കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം
പെരുമ്പിലാവ് : കാറിടിച്ച് തണത്തറ പാലത്തിന് മുകളിൽ സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബു (64) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലിശ്ശേരിയിൽനിന്ന് പെരുമ്പിലാവിലേക്ക് വന്നിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിലുണ്ടായിരുന്ന അബു പാലത്തിന്റെ കൈവരിയുടെ പുറത്തേക്ക് തെറിച്ചുവീണു.
പാവറട്ടി ശുദ്ധജല വിതരണ പൈപ്പിന്റെ മുകളിൽ തങ്ങിനിന്നതിനാൽ തോട്ടിലേക്ക് വീഴാതെ അപകടമൊഴിവായി. നാട്ടുകാരാണ് അബുവിനെ പൈപ്പിന് മുകളിൽനിന്ന് കയറ്റി ആശുപത്രിയിലെത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..