• ആനന്ദപുരം ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് മുരിയാട് ഗ്രാമപ്പഞ്ചായത്ത് നൽകിയ ഇരിപ്പിടങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിക്കുന്നു
മുരിയാട് : ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനന്ദപുരം ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ ബെഞ്ചും ഡെസ്‌കും വിതരണംചെയ്തു. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതം ഉപയോഗപ്പെടുത്തി പണി പൂർത്തീകരിച്ച പുതിയ കെട്ടിടത്തിലേക്കാണ് വാഗ്ദാനംചെയ്ത പ്രകാരം പുതിയ ബെഞ്ചും ഡെസ്‌കും കൈമാറിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകലക്ക് ബെഞ്ചും ഡെസ്‌കും കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ പി.ടി.എ. പ്രസിഡന്റും പഞ്ചായത്ത് അംഗം കൂടിയായ എ.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് അംഗം സേവ്യർ ആളൂക്കാരൻ, കെ.കെ. സന്തോഷ്, അധ്യാപക സുഷമ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..