പെരിഞ്ഞനം : സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിഭവ സമാഹരണജാഥ സംഘടിപ്പിച്ചു. പെരിഞ്ഞനത്തുനിന്ന് ആരംഭിച്ച ജാഥ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും സംഘാടകസമിതി ചെയർമാനുമായ പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. ടി.കെ. രാജു അധ്യക്ഷത വഹിച്ചു.
മുസ്താക്കലി, പി.എ. സുധീർ, എൻ.കെ. അബ്ദുൽ നാസർ, വിനീത മോഹൻദാസ്, രമാ രാജൻ, കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു. പട്ടികജാതി ക്ഷേമസമിതി പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.കെ. ശശിധരൻ ജാഥാ ക്യാപ്റ്റൻ എ.എസ്. സിദ്ധാർഥന് ആടിനെ കൈമാറി.
വിവിധ പ്രദേശങ്ങളിൽനിന്ന് സംഭരിച്ച വിഭവങ്ങൾ സംഘാടകസമിതി ഭാരവാഹികൾ ജാഥയിലേക്ക് കൈമാറി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..