• ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മഹല്ല് ഖത്തീബ് കെ.കെ. സുലൈമാൻ അൻവരി ഉദ്ഘാടനംചെയ്യുന്നു
പെരുമ്പിലാവ് : സ്വാബിരിയ്യാബാദ് കോട്ടോൽ ശൈഖ് വലിയുള്ളാഹി ശംസുൽ ആരിഫീൻ ബീരാവുണ്ണി മുസലിയാരുടെ 47-ാം ആണ്ട് നേർച്ച ഞായറാഴ്ച സമാപിക്കും. ഏഴ് മുതലാണ് ആണ്ടുനേർച്ച ആഘോഷങ്ങൾക്ക് തുടക്കമായത്. കോട്ടോൽ മഹല്ല് അങ്കണത്തിലെ ശംസുൽ ആരിഫീൻ നഗറിലാണ് പരിപാടികൾ നടക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പൊതുസമ്മേളനവും പ്രാർത്ഥനാസദസ്സും നടന്നു. മഹല്ല് ഖത്തീബ് കെ.കെ. സുലൈമാൻ അൻവരി ഉദ്ഘാടനം ചെയ്തു. .
ഇബ്രാഹിം ഫൈസി പഴുന്നാന പ്രഭാഷണം നടത്തി. കോട്ടോൽ സെന്റർ ഖത്വീബ് സൈതലവി ഫൈസി, ഹാഫിള് നിഹാൽ കോട്ടോൽ, മഹല്ല് സെക്രട്ടറി എ.എ. ഉമ്മർ, കെ.എ. ഫസലു റഹ്മാൻ, വി.സി. ലത്തീഫ്, എ.കെ. ഫഹദ്, ടി.എ. ആരിഫ്, പി.എം. അലി തുടങ്ങിയവർ സംസാരിച്ചു.
ശേഷം മഹല്ല് ഖത്തീബ് സുലൈമാൻ അൻവരി പ്രാർഥനക്ക് നേതൃത്വം വഹിച്ചു. ഞായറാഴ്ച സുബ്ഹ് നിസ്കാരത്തിനും മൗലിദ് സിയാറത്തിനും ശേഷം ഭക്ഷണവിതരണം നടക്കും..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..