• മുരിയാട് ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമാണോദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു
മുരിയാട് : ലോകം ഉറ്റുനോക്കുന്ന വിധത്തിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി ആർ. ബിന്ദു. ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിലാണ് മണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. ഈ ഐസൊലേഷൻ വാർഡ് ഭാവിയിൽ ഇൻപേഷ്യന്റ് വിഭാഗമായും പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷയായി.
മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലതാ ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ടി. ശ്രീദേവി, പ്രോഗ്രാം ഓഫീസർ ഡോ. വി.ആർ. രാഹുൽ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിതാ മനോജ്, പി.ടി. കിഷോർ, ഡോ. ആർ. രാജീവ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..