• സഹദിന്റെ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന മന്ത്രി ആർ. ബിന്ദു
കേച്ചേരി : പട്ടിക്കരയിൽ പിതാവ് തീയിട്ട് കൊലപ്പെടുത്തിയ സഹദിന്റെ വീട് മന്ത്രി ആർ. ബിന്ദു സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് കുടുംബത്തിന് സഹായം എത്തിക്കാനുള്ള നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി അസിസ്റ്റീവ് വില്ലേജ് സംവിധാനം ഒരുക്കും. നാലിടത്താണ് ഭിന്നശേഷിക്കാർക്കായി എല്ലാ പിന്തുണയും നൽകുന്ന വില്ലേജുകൾ തയ്യാറാക്കുന്നത്.
മുരളി പെരുനെല്ലി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ, പഞ്ചായത്തംഗം നജീലാ സിറാജുദ്ദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..