കേച്ചേരി : കയറുന്നതിനുമുമ്പേ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് നിലത്തുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയായ പാറന്നൂർ വട്ടപ്പറമ്പിൽ വീട്ടിൽ ഷാജുവിന്റെ മകൻ അഭിനവിനാണ് പരിക്കേറ്റത്. രാവിലെ ഏഴിനായിരുന്നു സംഭവം. പാറന്നൂരിൽ സ്റ്റോപ്പിൽനിന്ന് ജയ് ഗുരു എന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. അഭിനവ് നിലത്തുവീണിട്ടും ബസ് നിർത്താൻ ജീവനക്കാർ തയ്യാറായില്ല.
കൈക്കും മുട്ടിനും പരിക്കേറ്റ അഭിനവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ ജീവനക്കാർക്കെതിരേ പരാതി നൽകിയിട്ടുണ്ട്. കേച്ചേരി മേഖലയിൽ ബസുകൾ സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിയിറക്കാത്തത് സംബന്ധിച്ച് വ്യാപകമായ പരാതിയുണ്ട്. തൂവാനൂർ, പാറന്നൂർ, ചൂണ്ടൽ ആശുപത്രി എന്നീ സ്റ്റോപ്പുകളിലാണ് ബസുകൾ നിർത്തുന്നില്ലെന്ന പരാതി വ്യാപകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..