കേച്ചേരി- അക്കിക്കാവ് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കേച്ചേരി-പന്നിത്തടം റോഡിലെ കൈയേറ്റങ്ങൾ പൊളിക്കുന്നു
കേച്ചേരി: കേച്ചേരി-അക്കിക്കാവ് ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി. കേച്ചേരി-പന്നിത്തടം റോഡിലെ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലുള്ള പുറമ്പോക്കുകൾ കൈയേറിയതാണ് പൊളിച്ചു മാറ്റിയത്.
കൈയേറ്റങ്ങൾ സ്വമേധയാ പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പലരും ചെയ്തിരുന്നില്ല. പന്നിത്തടം റോഡിൽ പുറമ്പോക്ക് കൈയേറി അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. ഇതിനായി പഞ്ചായത്തിൽ കത്ത് നൽകിയിട്ടുണ്ടെന്ന് കെ.ആർ.എഫ്.ബി. അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ഇ.ഐ. സജിത് പറഞ്ഞു.
കേച്ചേരിയിൽനിന്നും പന്നിത്തടം റോഡിലേക്ക് കയറുന്ന ഭാഗത്തെല്ലാം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. കൈയേറ്റങ്ങൾ ഒഴിവാക്കി 12 മീറ്റർ വീതിയിൽ റോഡ് നവീകരിച്ചാൽ ഇവിടെ തിരക്കിനും കുരുക്കിനും ആശ്വാസമാകും. കുന്നംകുളം തൊടാതെ വലിയ വാഹനങ്ങൾക്കടക്കം തൃശ്ശൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാം. അതിനൊപ്പം കേച്ചേരി സെന്റർ വികസനവും മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡ് വീതികൂട്ടലും യാഥാർഥ്യമാകണം. ഇല്ലെങ്കിൽ കേച്ചേരി സെന്ററിലെ വാഹനക്കുരുക്ക് കൂടും. എന്നാൽ ഇതിനായുള്ള പദ്ധതിയുടെ ഡി.പി.ആർ. ഇതുവരെ തയ്യാറാക്കിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..