കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗ്രാമോത്സവം നടക്കും. ‘നമ്മളൊന്ന്’ എന്ന പേരിൽ പഞ്ചായത്തിലെ 18 വാർഡുകളിലും നടന്ന വിവിധ കലാകായിക മത്സരങ്ങൾ, സാംസ്‌കാരികപ്രവർത്തനങ്ങൾ എന്നിവയ്ക്കുശേഷമാണ് പഞ്ചായത്തുതല ഗ്രാമോത്സവം അരങ്ങേറുന്നത്.
വാർഡുകളിൽ നടന്ന പരിപാടികളിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ഞായറാഴ്ച കേച്ചേരിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ഗ്രാമോത്സവസമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
തുടർന്ന് വാർഡുകളിൽനിന്ന് തിരഞ്ഞെടുത്ത കലാപരിപാടികൾ നടക്കും.
തിങ്കളാഴ്ച വൈകീട്ട് സാംസ്‌കാരികസദസ്സിൽ തൃശ്ശൂർ ജനനയന അവതരിപ്പിക്കുന്ന ഫോക് ഈവ് ഉണ്ടാകും. നവംബർ ഒന്ന് കേരളപ്പിറവിദിനത്തിൽ നടക്കുന്ന ഗ്രാമോത്സവ പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ആൽമരത്താളം പരിപാടി ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..