പെരുമ്പിലാവ് : കോട്ടോൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ 39-ാം സ്ഥാപന പെരുന്നാളും പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 120-ാം ഓർമപ്പെരുന്നാളും ആഘോഷിച്ചു. കുന്നംകുളം സഹായ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യകാർമികത്വം വഹിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരവും തുടർന്ന് വടക്കേ കോട്ടോൽ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും ശ്ലൈഹിക വാഴ്‌വും നടന്നു. വികാരി പീറ്റർ കാക്കശ്ശേരി കത്തനാർ, കൈസ്ഥാനി അഭിലാഷ് പി. സൈമൺ, സെക്രട്ടറി പി.സി. ഷാജു തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..