പെരിഞ്ഞനം : എസ്.എസ്.ഡി.പി. സമാജം ക്ഷേത്രം ഭരണസമിതി തിരഞ്ഞെടുപ്പിൽ മോഹൻദാസ് മുമ്പുവീട്ടിലിന്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം. രമേഷ് എരുമത്തുരിത്തിയുടെ നേതൃത്വത്തിൽ മത്സരിച്ച പാനലിനെതിരേ നിലവിലെ ഭരണസമിതി 17 വോട്ടുകൾക്കാണ് വിജയിച്ചത്.
ഭാരവാഹികൾ: സുരേഷ് ബാബു ഏറാട്ട് (രക്ഷാധികാരി), മോഹൻദാസ് മുമ്പുവീട്ടിൽ (പ്രസി.), നളിനൻ മുല്ലങ്ങത്ത് (സെക്ര.), വേണുഗോപാൽ ഏറാട്ട് (ഖജാ.), സി.പി. അനിൽ (വൈസ്. പ്രസി.) ജോഷി ഏറാട്ട് (ജോയി. സെക്ര.) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കലാനിലയം ഗോപിനാഥനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട : കഥകളി നടനും അധ്യാപകനുമായ കലാനിലയം ഗോപിനാഥനെ അനുസ്മരിച്ചു. ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് കെ.കെ. കൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ, കലാനിലയം രാഘവൻ, കലാനിലയം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കലാനിലയം ഗോപിനാഥന്റെ മരണത്തിൽ ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷനായി.
ഷഷ്ഠിവ്രത ഉത്സവം
കോണത്തുകുന്ന് : കാരുമാത്ര തെക്കുംകര ശ്രീകുമാരേശ്വര ക്ഷേത്രത്തിൽ ഷഷ്ഠിവ്രത ഉത്സവം നടന്നു. ഉത്സവത്തിന്റെ ഭാഗമായി കലശപൂജ, കലശാഭിഷേകം, രുദ്രാഭിഷേകം, ശ്രീഭൂതബലി, ദീപാരാധന, സഹസ്രാർച്ചന, ചിന്തുപാട്ട്, ഭസ്മാഭിഷേകം എന്നിവയുമുണ്ടായി.
മത്സരങ്ങൾ തുടങ്ങി
പുത്തൻചിറ : പുത്തൻചിറ പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങി. മൂരിക്കാട് സെന്റർ മുതൽ വെള്ളൂർ വരെ നടന്ന ക്രോസ് കൺട്രി മത്സരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. വിദ്യാധരൻ ഫ്ലാഗ് ഓഫ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..