• മണലിയിൽ ഷെഫീക്കിന്റെ വീട്ടിൽ മോഷണം നടത്തി, സാധനങ്ങൾ വലിച്ചുവാരിയിട്ടനിലയിൽ
കേച്ചേരി : മണലിയിൽ പോലീസുകാരന്റെ വീട്ടിൽ മോഷണം. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പുളിച്ചാറം വീട്ടിൽ ഷെഫീക്കിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. മൂന്ന് ഗ്രാം സ്വർണവും 50000 രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മൊബൈൽ ഫോണിന്റെ സിം കാർഡ് ഊരിമാറ്റിയതിനു ശേഷമാണ് മോഷ്ടിച്ചത്.
ഷെഫീക്ക് കഴിഞ്ഞദിവസം പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. മാതാപിതാക്കളും ജ്യേഷ്ഠന്റെ കുടുംബവും പുതിയ വീട്ടിലേക്ക് പോയതിനുശേഷമാണ് മോഷണം നടന്നത്.
ഞായറാഴ്ച രാവിലെ പിതാവ് എത്തിയപ്പോഴാണ് പിറകിലെ വാതിലിന്റെ പൂട്ട് തകർന്നുകിടക്കുന്നത് കണ്ടത്. മുറിയിലെ അലമാര കുത്തിത്തുറന്നിട്ടുണ്ട്. വസ്ത്രങ്ങളും മറ്റു സാധനങ്ങളും മുറിയിൽ വാരിവലിച്ചിട്ടനിലയിലാണ്. കുന്നംകുളം പോലീസും വിരലടയാളവിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..