പെരിഞ്ഞനം : കോൺഗ്രസ് പെരിഞ്ഞനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വദിനം ആചരിച്ചു. പെരിഞ്ഞനം സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി സി.സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ചന്ദ്രൻ അധ്യക്ഷനായി.
കൊടുങ്ങല്ലൂർ : പുല്ലൂറ്റ് ചാപ്പാറ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി, സർദാർ വല്ലഭ്‌ഭായ് പട്ടേൽ അനുസ്മരണം നടത്തി. ചാപ്പാറ വളവിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും നടന്നു. കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.എസ്. തിലകൻ അധ്യക്ഷനായി.
കോണത്തുകുന്ന് : കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം നടത്തി. കോണത്തുകുന്നിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി.
വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാങ്ങല്ലൂർ സെന്ററിൽ നടന്ന ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാമദാസ് അനുസ്മരണപ്രഭാഷണം നടത്തി.
വെള്ളാങ്ങല്ലൂർ : ലീഡർ കെ. കരുണാകരൻ അനുസ്മരണവേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം നടത്തി. ഗഫൂർ മുളംപറമ്പിൽ അധ്യക്ഷനായി. എം.എസ്. കാശി വിശ്വനാഥൻ അനുസ്മരണപ്രഭാഷണം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..