Caption
വാടാനപ്പള്ളി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. പ്രസിഡന്റ് കെ.വി. സിജിത്ത് അധ്യക്ഷനായി. സുബൈദ മുഹമ്മദ്, സി.എം. നൗഷാദ്, ഇ.ബി. ഉണ്ണികൃഷ്ണൻ, കെ.എസ്. ദീപൻ, പി.കെ. ഉസ്മാൻ, സി.എം. ശിവപ്രസാദ്, ഐ.പി. പ്രഭാകരൻ, സി.എം. രഘുനാഥ്, രാജേഷ് വൈക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. അഞ്ചാംകല്ലിലെ കോൺഗ്രസ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇൻ-ചാർജ് സി.എ. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഡി.സി.സി. അംഗം ഇർഷാദ് കെ. ചേറ്റുവ, മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽസെക്രട്ടറി യു.കെ. പീതാംബരൻ, സുനിൽ നെടുമാട്ടുമ്മൽ, ബീനാ തുളസി, സി.എ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ടശ്ശാംകടവ് : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രകാശൻ അധ്യക്ഷനായി.
മണലൂർ : കോൺഗ്രസ് മണ്ഡലം കമ്മിറ്റി കാഞ്ഞാണി ബസ് സ്റ്റാൻഡിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി. അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം .വി. അരുൺ അധ്യക്ഷനായി.
പെരിങ്ങോട്ടുകര : താന്ന്യം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം നടത്തി. നോർത്ത് മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, വി.കെ. പ്രദീപ്, സി.ടി. ജോസ്, എം.ബി. സജീവ് എന്നിവർ പ്രസംഗിച്ചു.
അന്തിക്കാട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണയോഗം മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജോർജ് അരിമ്പൂർ അധ്യക്ഷനായി.
ചാഴൂർ : മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം കെ.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഉമ്മർ പഴുവിൽ അധ്യക്ഷനായി. കെ.പി. ആന്റണി, ഷീബാ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
തൃപ്രയാർ : കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഡി.സി.സി. ജന. സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എൻ. സിദ്ധപ്രസാദ് അധ്യക്ഷനായി.
കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാഭവനു മുന്നിൽ നടന്ന പുഷ്പാർച്ചനയ്ക്ക് പ്രസിഡന്റ് സി.വി. വികാസ്, വൈസ് പ്രസിഡന്റ് ജോസ് താടിക്കാരൻ, ബാബു കുന്നുങ്ങൽ, സുമേഷ് പാനാട്ടിൽ, സി.ആർ. അറുമുഖൻ എന്നിവർ നേതൃത്വം നൽകി.
കണ്ടാണശ്ശേരി : കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എൻ.എ. നൗഷാദ് അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..