കേച്ചേരി : മണലിയിൽ ഡി.വൈ.എഫ്.ഐ. നേതാവായ കെ.എ. സെയ്ഫുദീനെ ആക്രമിച്ച കേസിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പട്ടിക്കര സ്വദേശികളായ പുതിയവീട്ടിൽ റാബ്യൂ(21), കുളങ്ങര വീട്ടിൽ റിംഷാദ്(19) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ചൂണ്ടൽ പഞ്ചായത്തിന്റെ ഗ്രാമോത്സവത്തിൽ ഇവരുമായി ഉണ്ടായ സംഘർഷത്തിൽ സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണിന് പരിക്കേറ്റിരുന്നു.
ഈ സംഘർഷത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയ ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ. സെയ്ഫുദ്ദീനെ മണലിയിൽവെച്ച് ആക്രമിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..