കേച്ചേരി : മണലി തെങ്ങിൽ ഒരു സംഘം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മണലി തെങ്ങ് സ്വദേശി പാനംപാട്ട് വീട്ടിൽ ചന്ദ്രന്റെ മകൻ പ്രദീപിനാണ് (25) കത്തിക്കുത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു സംഭവം. പ്രദീപുമായി മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനായി ആറ് പേരടങ്ങുന്ന സംഘം തെങ്ങിൽ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു. എന്നാൽ വാക്കുതർക്കം പിന്നീട് അടിപിടിയിലും കത്തിക്കുത്തിലും എത്തി. കേച്ചേരി ആക്ട്‌സ് പ്രവർത്തകരെത്തിയാണ് കുത്തേറ്റയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്ക്
ഗുരുതരമായതിനാൽ പ്രദീപിന്റെ മൊഴി എടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെല്ലാം വിവിധ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..