വാടാനപ്പള്ളി : സെന്ററിലെ പൊതുശൗചാലയ കെട്ടിടവും വഴിയോരവിശ്രമകേന്ദ്രങ്ങളും മുരളി പെരുനെല്ലി എം.എൽ.എ. നാടിന് സമർപ്പിച്ചു. യാത്രികർക്കായി ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.
രണ്ടാംഘട്ടത്തിൽ കോഫി ഷോപ്പുകളോടുകൂടിയ ഉന്നതനിലവാരത്തിലുള്ള വിശ്രമകേന്ദ്രങ്ങളാണ് നിർമിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസ്സാർ, ബ്ലോക്ക് അംഗം ഇബ്രാഹിം പടുവിങ്ങൽ, സ്ഥിരം സമിതി അധ്യക്ഷരായ സുലേഖ ജമാലു, രന്യ ബിനീഷ്, എ.എസ്. സബിത്ത്, വാർഡംഗം സന്തോഷ് പണിക്കശ്ശേരി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..