കേച്ചേരി : റെനിൽ നഗറിൽ വാട്ടർ അതോറിറ്റിയുടെ പാതയോരത്തെ കുടിവെള്ള പൈപ്പിൽനിന്ന് അനധികൃതമായി വെള്ളം ഊറ്റുന്നതായി പരാതി.
പൈപ്പിൽ ഹോസ് ഘടിപ്പിച്ച് വീട്ടിലേക്ക് നേരിട്ട് വെള്ളമെടുക്കുന്നുവെന്നാണ് പ്രദേശവാസികൾ കുന്നംകുളം വാട്ടർ അതോറിറ്റി അസി. എൻജിനീയർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
മണിക്കൂറുകളോളം ഇങ്ങനെ വെള്ളമെടുക്കുന്നതിനാൽ മറ്റുള്ളവർക്ക് കുടിവെള്ളം കിട്ടുന്നില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ വെള്ളം വരുന്നത്.
വെള്ളം ഊറ്റിയെടുക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..