Caption
പെരുമ്പിലാവ് : പട്ടിമുറി ബാലനരസിംഹ മഹാവിഷ്ണുക്ഷേത്രം നൽകിവരുന്ന ബാലനരസിംഹമുദ്ര പുരസ്കാരം ഇടയ്ക്ക കലാകാരൻ തിരുവാലത്തൂർ ശിവന് സമ്മാനിച്ചു.
പുരസ്കാരസമർപ്പണ സമ്മേളനം മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തിമില കലാകാരനും കലാമണ്ഡലം ഡീനുമായ കരിയന്നൂർ നാരായണൻ നമ്പൂതിരി പ്രശസ്തിപത്രവും തിച്ചൂർ മോഹനൻ പുരസ്‌കാരവും സമ്മാനിച്ചു. ക്ഷേത്രകലകളിലെ സംഭാവനകൾക്കായാണ് പുരസ്‌കാരം നൽകിവരുന്നത്. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ ബി.കെ. ഹരിനാരായണനെ ആദരിക്കുകയും ചെയ്തു.
ഏകാദശി ആഘോഷിച്ചു
: പട്ടിമുറി ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷിച്ചു. രാവിലെ മുതൽ നടന്ന വിശേഷാൽപൂജകൾക്ക് മേൽശാന്തി ബി.കെ. നാരായണപ്രസാദ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് ഏകാദശി ഊട്ട് നടന്നു. വൈകീട്ട് ചുറ്റുവിളക്ക്, നിറമാല, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി.
പഞ്ചവാദ്യത്തിന്റെ അകമ്പട വിളക്കെഴുന്നള്ളിപ്പ് നടന്നു. പുതുശ്ശേരി വിജൻ തിടമ്പേറ്റി. തുടർന്ന് ഇടയ്ക്ക പ്രദക്ഷിണവും അത്താഴപൂജയും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..