പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ കുട്ടികളുടെ സർഗാത്മക ശില്പശാല ഗ്രന്ഥകാരൻ പ്രൊഫ. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : അനുഭവമാണ് എഴുത്തിന്റെ കരുത്തെന്നും ജീവിതാനുഭവങ്ങളാണ് സർഗാത്മക സൃഷ്ടികൾക്ക് കാരണമാകുന്നെതന്നും ഗ്രന്ഥകാരൻ പ്രൊഫ. എസ്. ശിവദാസ്. പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ സർഗവരമ്പ് - 2022 കുട്ടികളുടെ സർഗാത്മക ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ വായനശീലവും കഥകളും കവിതകളും ലേഖനങ്ങളും എഴുതുവാനുള്ള പ്രചോദനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ മതിലകം സെയ്ന്റ് ജോസഫ്സ്, ഒ.എൽ.എഫ്., പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്., കയ്പമംഗലം ഗവ. ഫിഷറീസ് തുടങ്ങിയ സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ശില്പശാല സംഘടിപ്പിക്കുന്നത്.
ഉദ്ഘാടനത്തിനു മുന്നോടിയായി അധ്യാപക അവാർഡു ജേതാവ് കെ. രാജൻ അരങ്ങൊരുക്കൽ എന്ന ആദ്യാവതരണം നടത്തി. ക്യാമ്പ് ഡയറക്ടറും എഴുത്തുകാരനുമായ യു.കെ. സുരേഷ് കുമാർ അധ്യക്ഷനായി. കലാമണ്ഡലം ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, റിട്ട. ഡി.ഇ.ഒ. കെ.എ. അബ്ദുൾ റഷീദ്, ഗ്രന്ഥപ്പുരയുടെ സ്ഥാപകൻ അഡ്വ. കെ.പി. രവിപ്രകാശ് ഡോ. ബീന, ചന്ദ്രതാര, ഇ.ജി. വസന്തൻ, അജിത് പാണാട്ട്, ഷാജി മതിലകം, മുഹമ്മദ് ചളിങ്ങാട് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..