• വാടാനപ്പള്ളി കർഷക സഹകരണസംഘത്തിന്റെ വിദ്യാഭ്യാസ പുരസ്കാരം കെ.പി.സി.സി. അംഗം സി.ഐ. സെബാസ്റ്റ്യൻ സമ്മാനിക്കുന്നു
വാടാനപ്പള്ളി : വാടാനപ്പള്ളി കർഷക സഹകരണ സംഘം പഞ്ചായത്തിൽനിന്ന് എസ്.എസ്.എൽ.സി., പ്ളസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കെ.പി.സി.സി. അംഗം സി.ഐ. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. സംഘം മുൻ പ്രസിഡന്റ് ആർ.ഇ.എ. നാസർ അധ്യക്ഷനായി.
സംഘം ഡയറക്ടർമാരായ എം.എൽ. ഡേവിസ്, ക്രിസ്റ്റി ലൂയിസ്, പി.എസ്. മണി, സി.എ. ഫ്രാൻസിസ്, കെ.ആർ. ശശികുമാർ, കെ.കെ. പോൾ, എ.കെ. ഷിഹാബ്, മേരി സൈമൺ, ലിസ് കൊച്ചാപ്പു, സനില െെബജു, മുൻ ഡയറക്ടർ സി.എൻ. സുരജ, സെക്രട്ടറി റെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..