വാടാനപ്പള്ളി : ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു, അംഗങ്ങളായ സരിതാ ഗണേശൻ, കെ.ബി. ശ്രീജിത്ത്, എം.എസ്. സുജിത്ത്, ദിൽ ദിനേശൻ എന്നിവർ പ്രസംഗിച്ചു.
തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കായികമത്സരങ്ങൾ നടന്നു. ഫുട്ബോൾ മത്സരം 13, 14, 15 തീയതികളിൽ തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിലും കലാമത്സരങ്ങൾ 12-ന് വാടാനപ്പള്ളി ഇ.എം.എസ്. ഹാളിലും നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..